26
Feb 2026
Thu
26 Feb 2026 Thu
woman arrested for stealing 35 pawan gold from husband s house

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു കടന്ന യുവതിയെ കോട്ടയത്തു നിന്ന് പിടികൂടി പൂച്ചാക്കല്‍ പോലീസ്. ചേര്‍ത്തല എസ് എല്‍ പുരം കോര്‍ത്തുശ്ശേരി ആതിര ജി(26)ആണ് പിടിയിലായത്. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാര്‍ഡ് മണപ്പുറം കൊച്ചുപറമ്പില്‍ രഘുനാഥന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് ആതിര കവര്‍ന്നത്. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു യുവതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30000 രൂപയും മാല, വള, കൊലുസ് എന്നിവയടങ്ങുന്ന 35 പവന്‍ സ്വര്‍ണവുമാണ് ആതിര മോഷ്ടിച്ചത്. ഇതില്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ സ്വര്‍ണാഭരണങ്ങളും ഉള്‍പ്പെടുന്നു. ചേര്‍ത്തല ഡിവൈഎസ്പി അനില്‍കുമാര്‍ ടി യുടെ നിര്‍ദേശാനുസരണം ഐ എസ് എച്ച് ഒ ഷെഫീക്ക്, എസ് ഐ വീനസ്, എ എസ് ഐ ലിജിമോള്‍, സി പി ഒ മാരായ ഗിരീഷ്, പ്രവീഷ്, പ്രവീണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. യുവതിയെ കോടതിയില്‍ ഹാജരാക്കി.

2022ലാണ് ചേര്‍ത്തല സ്വദേശിയുമായി ആതിരയുടെ വിവാഹം കഴിഞ്ഞത്. മോഷണവിവരം വീട്ടുകാര്‍ അറിയുന്നത് 2024 നവംബറിലാണ്. എന്നാല്‍ ആരാണ് മോഷ്ടിച്ചതെന്ന് ആദ്യം മനസ്സിലായിരുന്നില്ല. പോലീസ് സ്റ്റേഷനിലെത്തി മോഷണക്കേസ് നല്‍കാന്‍ ആതിര മുന്നില്‍ നില്‍ക്കുകയുണ്ടായി. പൂച്ചാക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതിനിടെ തനിക്ക് ജോലി ലഭിച്ചെന്നും സൗകാര്യാര്‍ഥം സ്വന്തം വീട്ടില്‍ നില്‍ക്കാമെന്നും പറഞ്ഞ് ആതിര അങ്ങോട്ട് മാറി. ഒടുവില്‍ പോലീസ് അന്വേഷണം തന്നിലേക്ക് നീളുമെന്ന് ഉറപ്പായതോടെ ആരതി ഭര്‍ത്താവിനെ വീട്ടില്‍ വിളിച്ചുവരുത്തി എല്ലാം മോഷ്ടിച്ചത് താനെന്ന് കുറ്റം സമ്മതം നടത്തുകയായിരുന്നു.

ALSO READ: കമിതാക്കളുടെ നഗ്നദൃശ്യം പകര്‍ത്തി പണം തട്ടിയ പ്രതി പിടിയില്‍