28
Jul 2024
Wed
28 Jul 2024 Wed
woman bite by snake in Chittoor Taluk Hospital

പനിബാധിച്ച മകളെയും കൊണ്ട് പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ യുവതിക്ക് പാമ്പ് കടിയേറ്റു. പു​തു​ന​ഗ​രം ക​രി​പ്പോ​ട് സ്വ​ദേ​ശി​നി ഗാ​യ​ത്രി​ക്കാ​ണ് പാമ്പു​ക​ടി​യേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാമ്പ് കടിയേറ്റ യുവതിക്ക് ഇവിടെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യിലേക്കു മാറ്റി. 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് യുവതി ഇപ്പോൾ. ചൊവ്വാഴ്ച രാ​ത്രിയാണ് ഗാ​യ​ത്രി​യു​ടെ മകളെ പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാ​വി​ലെ കുട്ടിയുടെ മൂത്രസാംപിൾ പ​രി​ശോ​ധനയ്ക്കെടുത്തപ്പോൾ നിലത്തുവീഴുകയും ഇതു തുടയ്ക്കാൻ ​ഗായത്രി ചൂലെടുക്കാൻ പോവുകയും ചെയ്തു. ചൂലെടുക്കുന്നതിനിടെയാണ് ​ഗായത്രിയുടെ കൈയിൽ പാമ്പ് കടിച്ചത്. സം​ഭ​വ​ത്തി​ൽ ഡി​എം​ഒ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് റി​പ്പോ​ർ​ട്ടു തേ​ടി.