04
Apr 2023
Sun
04 Apr 2023 Sun

ഗയ: ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ മൂന്ന് മക്കളെ തൂക്കിക്കൊന്ന ശേഷം യുവതി ജീവനൊടുക്കി. ബിഹാറിലെ ഗയ ജില്ലയിലെ മാഗ്രയിലാണ് സംഭവം. ശനിയാഴ്ചയാണ് മാലതി ദേവിയെന്ന സ്ത്രീ മൂന്നു മക്കളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് ഹിമാന്‍ഷു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാഥമിക അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ പീഡനവിവരമാണ് ശ്രദ്ധയില്‍പ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. ഭര്‍ത്താവിന്റെ കൊടുംപീഡനത്തെ തുടര്‍ന്നാണ് മാലതി ദേവീ ഈ കടുംകൈ ചെയ്തതെന്ന് യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക