09
Jun 2023
Tue
09 Jun 2023 Tue

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പഴഞ്ചൊല്ല് കേട്ടിട്ടുണ്ട്. അതിനെ അന്വര്‍ഥമാക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അങ്ങനെ വെളുക്കാന്‍ തേച്ചത് പാണ്ടിന് പകരം പൊള്ളലായൊരു സംഭവമാണ് പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫേഷ്യൽ സ്കിൻ കെയർ ട്രീറ്റ്മെന്റ് ചെയ്ത യുവതിക്ക് അതിനു ശേഷം മുഖത്തിന് പൊള്ളലേറ്റെന്നാണ് പരാതി. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. 23കാരിക്കാണ് പണികിട്ടിയത്. സലൂൺ ജീവനക്കാർ നിലവാരമില്ലാത്ത ക്രീമുകൾ ഉപയോഗിച്ചതെന്നും ഫേഷ്യലിന് ശേഷം തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും മുഖത്ത് പൊള്ളലേറ്റ പാടുകൾ ഉണ്ടെന്നും വ്യക്തമാക്കി യുവതി പൊലീസിൽ പരാതി നൽകി.

17,500 രൂപയ്ക്കാണ് അന്ധേരിയിലെ ഒരു സലൂണിൽ നിന്ന് ജൂൺ 17ന് ഹൈഡ്രോ ഫേഷ്യൽ ചെയ്തത്. ഫേഷ്യൽ തുടങ്ങിയപ്പോൾ തന്നെ ചർമത്തിന് അസ്വസ്ഥത അനുഭവപ്പെട്ടതായി ജീവനക്കാരെ അറിയിച്ചെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. മാത്രവുമല്ല അലർജി കാരണമാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് മറുപടിയും നൽകി.

എന്നാൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ ഈ പാടുകൾ ചികിത്സിച്ച് മാറ്റാൻ പ്രയാസമാണെന്ന് ഡോക്ടർമാർ മറുപടിയും നൽകി. ഇതോടെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. പരാതിയില്‍ സലൂൺ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക