23
Oct 2024
Wed
23 Oct 2024 Wed
woman died after a collision between a Taurus lorry and a private bus in Kochi

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കാക്കനാടിന് സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേണ്‍ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. മരിച്ച സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.

7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം ഉണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറുകയുംചെയ്തു. കുട്ടികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പൊലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

woman died after a collision between a Taurus lorry and a private bus in Kochi