05
Jan 2024
Wed
05 Jan 2024 Wed

നെടുമ്പാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ദേശീയപാതയിലെ നെടുമ്പാശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. വൈറ്റില സ്വദേശി സയനയാണ് (21) മരിച്ചത്. നെടുമ്പാശ്ശേരി അത്താണിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം. നാലു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയികയായിരുന്നു. കാറില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റു. എന്നാല്‍ ആരുടെയും പരുക്ക് ഗുരുതരമല്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക