06
Feb 2024
Thu
06 Feb 2024 Thu

റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബൈക്കിടിച്ചു മരിച്ചു. തൃശൂര്‍ പഴഞ്ഞിയില്‍ ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ(50)യാണ് മരിച്ചത്. വ്യാഴം രാവിലെ 9.30ഓടെയാണ് സംഭവം. പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് ജയശ്രീയെ ഇടിച്ചുതെറിപ്പിച്ചത്.സമീപത്തെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച ജയശ്രീ തദ്ക്ഷണം മരിച്ചു. മക്കള്‍: നീതു, നിഖില.
അപകടമുണ്ടാക്കിയ ബൈക്കിലെ യാത്രികരായ വടക്കേക്കാട് സ്വദേശികളായ വെട്ടിശ്ശേരി വീട്ടില്‍ ഹരി (20), സുഹൃത്ത് അമല്‍ (21) എന്നിവര്‍ക്കും പരിക്കേറ്റു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക