29
Jun 2024
Tue
29 Jun 2024 Tue
woman dies after crain hits scooter

കോട്ടയം കറുകച്ചാലില്‍ ക്രെയിന്‍ തട്ടിയ സ്‌കൂട്ടറില്‍ നിന്ന് വീണ യുവതി മരിച്ചു. അമ്മയ്ക്കു പരിക്ക്. കൂത്രപ്പള്ളി തട്ടാരടയില്‍ നോയല്‍(20)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൂത്രപ്പള്ളിയിലെ വീട്ടിലേക്ക് അമ്മയ്‌ക്കൊപ്പം പോവുകയായിരുന്ന നോയല്‍. കറുകച്ചാല്‍ എന്‍എസ്എസ് ജങ്ഷനു സമീപത്തുവച്ചാണ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടിയത്. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ഇരുവരെയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നോയലിനെ രക്ഷിക്കാനായില്ല.