26
Aug 2024
Sat
26 Aug 2024 Sat
woman dies after eatingThumpachedi curry in Cherthala

ആലപ്പുഴ ചേർത്തലയിൽ തുമ്പച്ചെടി തോരൻ കഴിച്ച യുവതി മരിച്ചു. ചേർത്തല 17–ാം വാർഡ് ദേവീനിവാസിൽ ജയാനന്ദൻ- മീരാഭായി ​ദമ്പതികളുടെ മകൾ ഇന്ദു(42) ആണ് മരിച്ചത്. തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതിനു പിന്നാലെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇന്ദുവിനെ ചേർത്തലയിലും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച രാത്രിയാണ് ഇന്ദുവും കുടുംബവും തുമ്പച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചത്. ആദ്യം ചേർത്തലയിലെയും പിന്നീട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തുമ്പച്ചെടി തോരൻ കഴിച്ചതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന സംശയം കുടുംബം പൊലീസിനോട് പങ്കുവച്ചു. പ്രമേഹ രോ​ഗിയായിരുന്നു ഇന്ദു. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ദുവിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.