കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ (54) ആണ് മരിച്ചത്. കോട്ടയം എം.സി റോഡിലെ മാവിളങ് ജംഗ്ഷനില്‍ പെട്രോള്‍ പമ്പിനു സമീപം ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
|
അനീഷയുടെ മരുമകന്‍ നൗഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറില്‍ ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തലകീഴായി മറിയുകയുംചെയ്തു. അപകടത്തെ തുടര്‍ന്ന് രണ്ട് തവണ കാര്‍ റോഡിലൂടെ മറിഞ്ഞുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കാറിലുണ്ടായിരുന്ന പീര്‍മുഹമ്മദിനെ പരിക്കുകളോടെ ആശുപതിയില്‍ പ്രവേശിച്ചിച്ചു. ചികിത്സയുടെ ഭാഗമായി ഡോക്ടറെ കാണാന്‍ തൃശ്ശൂരിലേക്ക് പോകുംവഴിയാണ് അപകടം. നാലുപേരായിരുന്നു കാറിലുണ്ടായിരുന്നത്.
നാട്ടകാരും ചിങ്ങവനം പൊലീസും സ്ഥലത്തെത്തി ഇവരെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അനീഷയെ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
woman dies after losing control of her car and hitting a parked car in Kottayam


