ഉല്‍സവം കണ്ട് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സ്‌കൂട്ടറിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തിരുവനന്തപുരം കല്ലമ്പലം ആഴാംകോണം മുല്ലമംഗലം വൈഗലാന്‍ഡില്‍ രഞ്ജുലാലിന്റെ ഭാര്യ ലക്ഷ്മി(29)ആണ് മരിച്ചത്. രഞ്ജുലാലും മക്കളായ വൈഗയും നൈകയും പരിക്കുകളോടെ രക്ഷപെട്ടു.(woman dies in accident after returning from temple festival)
|
കീഴൂര്‍ ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തില്‍ സംബന്ധിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം പുലര്‍ച്ചെയാണ് അപകടത്തില്‍പെട്ടത്. മറിഞ്ഞ സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുപോയ യുവതിയുടെ തല റോഡ് നീര്‍മാണത്തിന്റെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പാളിയില്‍ തട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


