03
May 2025
Sun
03 May 2025 Sun
woman dies in bike accident in Aroor

ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോകവെ യുവതി ടോറസിനടിയില്‍ പെട്ട് മരിച്ചു. ആലപ്പുഴ അരൂര്‍ ക്ഷേത്രകവലയിലാണ് അപകടം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍(27)ആണ് മരിച്ചത്. ആറുമാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബൈക്കില്‍ ടോറസ് തട്ടിയതിനെ തുടര്‍ന്നാണ് എസ്തര്‍ റോഡിലേക്ക് തെറിച്ചുവീണത്. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. മൃതദേഹം അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ALSO READ: കണ്ടെയ്‌നര്‍ ലോറി തലയിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക