20
Sep 2024
Fri
20 Sep 2024 Fri
newly wed bride dies after container lory run over her head

ആറ്റിങ്ങല്‍ മാമത്ത് കണ്ടെയ്‌നര്‍ ലോറി ഇടിച്ച് ബൈക്കില്‍ നിന്ന് താഴെവീണ നവവധുവിന് ദാരുണാന്ത്യം. ഭര്‍ത്താവിന് പരിക്ക്. കൊല്ലം കൊട്ടറ സ്വദേശിനിയും അഭിഭാഷകയുമായ കൃപ മുകുന്ദന്‍(29)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലരയോടെയാണ് ആറ്റിങ്ങല്‍ മാമത്ത് ആണ് അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭര്‍ത്താവ് കൊല്ലം പൂയപ്പള്ളി സ്വദേശി അഖില്‍ ജിത്തുമൊത്ത് വരവെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിന്നില്‍ കണ്ടെയ്‌നര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ വീണ കൃപയിലൂടെ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. യുവതി തല്‍ക്ഷണം മരിച്ചു.

കൃപ മുകുന്ദന്റെ മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അഖില്‍ജിത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ആഗസ്ത് 21നായിരുന്നു ഇരുവരും വിവാഹിതരായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക