21
Mar 2025
Tue
21 Mar 2025 Tue
woman dies in bike accident while going to work

സഹോദരനൊപ്പം ജോലി സ്ഥലത്തേക്ക് ബൈക്കില്‍ പോകവെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി അപകടത്തില്‍ മരിച്ചു. കോഴിക്കോട് യൂനിവേഴ്സിറ്റിക്ക് സമീപം ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷ്റ(24) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സഹോദരന്‍ ഫജറുല്‍ ഇസ് ലാം(26) പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാത്രി ഏഴോടെ രാമനാട്ടുകര മേല്‍പ്പാലത്തിലാണ് അപകടമുണ്ടായത്.(woman dies in bike accident while going to work)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ഇസിജി ടെക്നീഷ്യനാണ് ബിഷ്റ. ഇരുവരും സഞ്ചരിച്ച ബൈക്കിന് പിറകില്‍ മറ്റൊരു വാഹനമിടിച്ചതിനെത്തുടര്‍ന്ന് ബിഷ്റ റോഡിലേക്ക് തെറിച്ച് വീഴുകയും എതിരേ വന്ന വാഹനത്തിന്റെ അടിയില്‍പ്പെടുകയുമായിരുന്നു. പിതാവ്: പരേതനായ പിവി ഹുസൈന്‍ മൗലവി. മാതാവ്: സുമയ്യ. ഭര്‍ത്താവ്: മുഹമ്മദ് കോമത്ത്. സഹോദരങ്ങള്‍: സലാം, മുബാറക്, പിവി റഹ്‌മാബി, ജാബിര്‍ സുലൈം, നഈമ, ബദറുദ്ദീന്‍, റാഹത്ത് ബാനു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക