28
May 2024
Sun
28 May 2024 Sun
woman injured in lorry accident in kottayam

വേങ്ങര: ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു. മുസ് ലിം ലീഗിന്റെയും സുന്നി യുവജന സംഘം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെയും ഭാരവാഹിയും ഒഴൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും എസ്കെഎസ്എസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ ആയിഷാബി(37) ആണ് മരിച്ചത്. ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം വരുമ്പോള്‍ ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ആയിഷാബി കോട്ടക്കല്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കള്‍: നബീഹ് നജാഹ്, നസീഹ നജ, നാഫിഹ് നജീബ്, നസീബ നജ് വ. വെന്നിയൂര്‍ മണിപ്പറമ്പത്ത് കുഞ്ഞിക്കോയ മുസ്ലിയാരുടെയുടെയും ഫാത്തിമയുടെയും മകളാണ് ആയിഷാബി. സഹോദരങ്ങള്‍: അബ്ദുറഹ്‌മാന്‍, അബ്ദുല്‍ റഹീം, അബ്ദുല്‍ ജലീല്‍, ഹഫ്‌സ, അസ്മാബി, സഫിയ, ഉമ്മുസല്‍മ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക