22
Nov 2025
Thu
22 Nov 2025 Thu
woman dies in scooter bike accident

മക്കളെ സ്കൂളിൽ വിട്ടു വരവെ സ്കൂട്ടറിൽ ബൈക്കിടിച്ച് യുവതി മരിച്ചു.ചെങ്ങന്നൂർ വെൺമണി കുഴിപറമ്പിൽ വടക്കേതിൽ ഗിലയാദ് ഹൗസിൽ മോൻസി മാത്യുവിന്റെ ഭാര്യ ടിൻസി പി തോമസ് (37) ആണ് മരിച്ചത്. കഴിഞ്ഞ രാവിലെ 9.30ന് കറ്റാനം ജങ്ഷന് വടക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. റോഡിലേക്കു തെറിച്ചുവീണ ടിൻസി സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്കളെ മാവേലിക്കരയിലുള്ള സ്കൂളിൽ വിട്ട ശേഷം കറ്റാനത്തെ ബ്യൂട്ടി പാർലറിലെ ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. എട്ടുവർഷമായി ഇവർ കുടുംബ സമേതം മാവേലിക്കര കല്ലുമലയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഭർത്താവ് മോൻസി മാവേലിക്കര ഇൻഡസ് ഷോറൂം ജീവനക്കാരനാണ്. മക്കൾ: ഹെയ്ഡൻ മോൻസി, ഹെയ്സൽ മോൻസി.

ALSO READ: കുവൈത്തിലെ പുതിയ ഇന്ത്യൻ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു