യുട്യൂബറായ വനിതാ ഡോക്ടര്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍; കേസ്
|
പാലക്കാട്: ആയുര്‍വേദ ഡോക്ടറും യുട്യൂബറുമായ യുവതിയെ ഭര്‍തൃ ഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മേഴത്തൂര്‍ മേലേപ്പുറത്ത് വിനോദ് മേനോന്റെ ഭാര്യ ഋതിക മണിശങ്കര്‍ (32) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടിലെ ശുചിമുറിയില്‍ തോര്‍ത്തുമുണ്ടില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി ജോലി ചെയ്തുവരികയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറി. ദമ്പതികള്‍ക്ക് നാല് വയസുള്ള മകനും ഒന്നര വയസുള്ള മകളുമുണ്ട്.
തൃത്താല പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാത്രി 9 നും 10.45 നും ഇടയില്‍ ബാത്ത് ടവല്‍ ഉപയോഗിച്ച് കുളിമുറിയില്‍ തൂങ്ങി മരിച്ചതായാണ് തൃത്താല പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നത പഠനത്തിന് ശ്രമിച്ചെങ്കിലും നടക്കാതെ പോയതില്‍ ഇവര്‍ക്ക് വിഷമമുണ്ടായിരുന്നതായാണ് പറയുന്നത്.





