ഭര്‍ത്താവിന്റെ കൂട്ടുകാരനൊപ്പം യുവതി ഒളിച്ചോടി. ഒളിച്ചോട്ടത്തിന് സഹായം ചെയ്തുനല്‍കിയ മറ്റൊരു കൂട്ടുകാരനെ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഷിവമോഗയിലാണ് സംഭവം. ഹോട്ടല്‍ വെയിറ്ററായ 22കാരനായ ഹേമന്ത് ആണ് കൊല്ലപ്പെട്ടത്. ഹേമന്തിനെ കൊന്ന കിരണ്‍(22), കൂട്ടുകാരന്‍ അക്ഷയ്(21)എന്നിവരെ പൊലീസ് പിടികൂടി. (woman eloped with husbands friend)
|
ഹേമന്തിനൊപ്പം ഹോട്ടലില്‍ ജോലി ചെയ്തിരുന്ന മാരിസാമിക്കൊപ്പം കിരണിന്റെ ഭാര്യ ഒളിച്ചോടുകയായിരുന്നു. ഹേമന്തും മാരിസാമിയും കൂട്ടുകാരനായ കിരണിന്റെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. ഇതിനിടെ മാരിസാമിയുമായി അടുത്ത കിരണിന്റെ ഭാര്യ ഇയാള്‍ക്കൊപ്പം ഒളിച്ചോടി.
ഒളിച്ചോട്ടത്തിന് പണം നല്‍കുന്നതും വാഹനം ഏര്‍പ്പാടാക്കുന്നതുമടക്കമുള്ള സഹായങ്ങള്‍ ഹേമന്ത് ചെയ്തുനല്‍കിയെന്ന് മനസ്സിലാക്കിയ കിരണ്‍ മറ്റൊരു കൂട്ടുകാരനായ അക്ഷയ്‌ക്കൊപ്പം ചേര്‍ന്ന് കൊലപാതകം നടത്തുകയായിരുന്നു. ഒളിച്ചോട്ടത്തിന് സഹായം ചെയ്തുനല്‍കിയത് ചോദ്യം ചെയ്‌തെങ്കിലും ഹേമന്ത് നിരസിച്ചതോടെ വഴക്കുണ്ടാവുകയും ഇരുമ്പുവടിക്ക് തലയ്ക്കടിച്ച് കൊലപാതകം നടത്തുകയുമായിരുന്നു.





