04
Nov 2025
Thu
04 Nov 2025 Thu
woman filed complaint against Rahul Mamkoottathil is married reveals Rahul Easwar

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് ലൈംഗിക പീഡന പരാതി നല്‍കിയ പരാതിക്കാരി വിവാഹിതയാണെന്നും ഇക്കാര്യം മറച്ചുവച്ചാണ് രാഹുല്‍ മാങ്കൂട്ടവുമായി അടുത്തതെന്നും രാഹുല്‍ ഈശ്വര്‍. ഇത്രയേറെ വിവാദങ്ങളുണ്ടായിട്ടും രാഹുല്‍ ഇക്കാര്യം പുറത്തുപറയാത്തത് അയാളുടെ മാന്യത കൊണ്ടാണെന്നും രാഹുല്‍ ഈശ്വര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞു.

whatsapp രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരി വിവാഹിതയാണെന്നും ഇക്കാര്യം മറച്ചുവച്ചാണ് ബന്ധം തുടങ്ങിയതെന്നും രാഹുല്‍ ഈശ്വര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മാര്‍ഥമായാണ് യുവതിയുമായി ബന്ധം തുടങ്ങിയതെന്നും എന്നാല്‍ ഭര്‍ത്താവുള്ള ആ യുവതിയെ എങ്ങനെയാണയാള്‍ വിവാഹം കഴിക്കുകയെന്നും രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നു. സത്യമെന്ന് പറയുന്നത് വലിയ ശക്തിയുള്ളതാണ്. ആ സത്യം രാഹുലിനെ രക്ഷിക്കും. രാഹുലിനെതിരായ കേസ് ഏതെങ്കിലും കോടതിയില്‍ നിലനില്‍ക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലും യുവതിയുമായി അടുപ്പത്തിലായിരുന്നു. ആ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായി. തുടര്‍ന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഇരുവരും തമ്മിലുള്ള സംസാരമുണ്ടായതെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. 2024ല്‍ ആണ് പരാതിക്കാരിയായ യുവതി വിവാഹിതയായതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്നാണ് യുവതി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയത്. പരാതി ഡിജിപിക്ക് കൈമാറുകയും ഇതേത്തുടര്‍ന്ന് പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുക്കുകയും ചെയ്യുന്നുണ്ട് പോലീസ്.

അതേസമയം യുവതി പരാതിയുമായി രംഗത്തുവന്നതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മുങ്ങിയിരിക്കുകയാണ്. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പങ്കെടുത്തുകൊണ്ടിരിക്കെയാണ് രാഹുല്‍ ഇവിടെ നിന്ന് രഹസ്യകേന്ദ്രത്തിലേക്ക് മാറിയിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമനടപടികള്‍ അതിന്റെ വഴിക്കു പോകട്ടെയെന്നാണ് ഷാഫി പറമ്പില്‍ എംപി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചത്. യുവതിയെക്കൊണ്ട് പരാതി കൊടുപ്പിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള എതിരാളികളുടെ രാഷ്ട്രീയ നീക്കമാണെന്ന് അടൂര്‍ പ്രകാശും പ്രതികരിക്കുകയുണ്ടായി.

ALSO READ: ഇന്ന് ലോകമറിയുന്ന തന്റെയീ പേര് അന്നാദ്യമായി വിളിച്ച സുഹൃത്തിനെ പരിചയപ്പെടുത്തി മമ്മൂട്ടി