15
Jan 2025
Sun
15 Jan 2025 Sun
Screenshot 2025 01 12 08 23 54 00 40deb401b9ffe8e1df2f1cc5ba480b122 2 മാസം മുമ്പ് വിവാഹം; യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ഭർത്താവ് വിദേശത്ത്

കണ്ണൂർ: രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭര്‍ തൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11-ഓടെയാണ് കല്ലുമുട്ടിയിലെ ഭര്‍തൃവീട്ടില്‍ ഉള്ള കിടപ്പുമുറിയിൽ ഐശ്വര്യയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

whatsapp 2 മാസം മുമ്പ് വിവാഹം; യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ; ഭർത്താവ് വിദേശത്ത്
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാച്ചേരി സച്ചിന്‍ ആണ് ഭര്‍ത്താവ്. വിവാഹത്തിന് ആയി നാട്ടിൽ വന്ന സച്ചിൻ 15 ദിവസം മുന്‍പാണ് ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ.
ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരന്‍ അമല്‍ലാല്‍.
ഇരിട്ടി ലാന്‍ഡ് ട്രിബ്യൂണല്‍ തഹസില്‍ദാര്‍ എ.സീനത്ത്, പേരാവൂര്‍ ഡിവൈ.എസ്.പി. കെ.വി.പ്രമോദന്‍, ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

woman found dead at husband’s home iritty kannur

 

\