30
Jul 2023
Tue
30 Jul 2023 Tue

കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ അയല്‍വീടിന്റെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ അശ്വതി(25)ആണ് മരിച്ചത്. അയല്‍വാസിയായ അധ്യാപകന്റെ വീട്ടുവളപ്പിലെ കുളിമുറിയിലാണ് അശ്വതിയുടെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുളിമുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് അധ്യാപകന്‍ നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നൈനിക് ഏക മകനാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.