26
Jun 2024
Thu
26 Jun 2024 Thu

പെ​രു​മ്പാ​വൂ​ർ: മൈക്രോ ഫിനാൻസുകാരുടെ സമ്മർദ്ദം മൂലം യുവതി ജീവനൊടുക്കി.പെ​രു​മ്പാ​വൂ​ർ ഓ​ട​ക്കാ​ലി​യി​ൽ ആണ് സംഭവം. പു​ളി​യാ​മ്പി​ള്ളി മു​ഗ​ൾ നെ​ടു​മ്പു​റ​ത്ത് വീ​ട്ടി​ൽ വി​ഷ്ണു​വി​ന്‍റെ ഭാ​ര്യ ചാ​ന്ദി​നി (29) ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യെ വീ​ട്ടിനു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തുകയായിരുന്നു .
യു​വ​തി സ്വ​കാ​ര്യ മൈ​ക്രോ ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് പ​ണം വാ​യ്പ എ​ടു​ത്തി​രു​ന്നു​. ഇ​തി​ന്‍റെ ഗ​ഡു​ക്ക​ൾ അ​ട​യ്ക്കേ​ണ്ട ദി​വ​സ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച. എ​ന്നാ​ൽ പ​ണം അ​ട​യ്ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫൈ​നാ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​ൽ ചി​ല​ർ ബു​ധ​നാ​ഴ്ച ഇ​വ​രു​ടെ വീ​ട്ടി​ൽ വ​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു​ണ്ട്. കു​റു​പ്പും​പ​ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേൽനടപടികൾ സ്വീകരിച്ചു.