24
Jul 2025
Sat
24 Jul 2025 Sat
woman gang raped while to stopped to urinate on road side

ഹോം ഗാര്‍ഡ് ശാരീരിക ക്ഷമതാ ടെസ്റ്റിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്തു. ബിഹാര്‍ മിലിറ്ററി പോലീസ് ഗ്രൗണ്ടില്‍ വച്ച് ജൂലൈ 24ന് നടത്തിയ ശാരീരിക ക്ഷമതാ പരിശോധനയ്ക്കിടെ തളര്‍ന്നുവീണ 26കാരിയാണ് ലൈംഗികാതിക്രമത്തിനിരയായത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനായി ആംബുലന്‍സില്‍ കയറ്റിയ ശേഷമായിരുന്നു ഏതാനും പേര്‍ ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്തത്. ഈ സമയം യുവതി അര്‍ധബോധാവസ്ഥയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബലാല്‍സംഗത്തിന് ഇരയായ യുവതി പരാതി നല്‍കുകയും കേസെടുത്ത പോലീസ് ആംബുലന്‍സ് ഡ്രൈവര്‍ വിനയ് കുമാറിനെയും സഹായി അജിത് കുമാറിനെയും അറസ്റ്റ് ചെയ്തു. നാലോളം പേരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്നാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വാഹനം ഓടുന്നതിനിടെയായിരുന്നു പീഡനം.

ALSO READ: യുട്യൂബ് വീഡിയോ കണ്ട് ഭക്ഷണമൊഴിവാക്കി മൂന്നുമാസം ജ്യൂസ് മാത്രം കുടിച്ച 17കാരന്‍ കുഴഞ്ഞുവീണു മരിച്ചു