Woman Gang-Raped In Moving Van In Faridabad ദേശീയ തലസ്ഥാനത്തെ ഞെട്ടിച്ച് ക്രൂര ബലാല്‍സംഗം. ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഫരീദാബാദില്‍ ഓടുന്ന വാഹനത്തില്‍ യുവതിയെ പീഡിപ്പിച്ച് വലിച്ചെറിഞ്ഞു.
അമ്മയോടു പിണങ്ങി രാത്രി വീട്ടില്‍നിന്നും ഇറങ്ങിയ യുവതിയെയാണ് ലിഫ്റ്റ് വാഗ്ദാനം ചെയ്തു ഓടുന്ന വാഹനത്തില്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍.
|
തിങ്കളാഴ്ച രാത്രിയാണ് ഫരീദാബാദില്‍ 25കാരി ക്രൂരമായ പീഡനത്തിനു ഇരയായത്. മൂന്നുമണിക്കൂറോളം വാഹനത്തില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തു വലിച്ചെറിയുകയായിരുന്നു. വീഴ്ചയില്‍ യുവതിയുടെ മുഖത്തിന് ആഴത്തില്‍ മുറിവേറ്റു.
തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് യുവതി ഫരീദാബാദിലെ വീട് വിട്ടിറങ്ങിയത്. അമ്മയുമായി വഴക്കിട്ട ശേഷം സുഹൃത്തിനെ കാണാന്‍ വേണ്ടിയാണ് പുറത്തേക്ക് പോയത്. എന്നാല്‍ റോഡില്‍ വാഹനങ്ങള്‍ ലഭിക്കാതായതോടെ യാത്ര വൈകി.
ALSO READ: Kalamkaval OTT Release Date തിയേറ്ററുകളില്‍ തകര്‍ത്താടിയ കളങ്കാവല്‍ ഇനി ഒടിടിയിലേക്ക്
തുടര്‍ന്ന് അര്‍ധരാത്രിയോടെ അതുവഴി വന്ന വാനിലുള്ളവര്‍ പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കി. രണ്ടു പുരുഷന്‍മാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവതിയെ വാഹനത്തില്‍ കയറ്റിയ ശേഷം വഴിമാറ്റി ഗുഡ്ഗാവ്-ഫരീദാബാദ് റോഡിലേക്ക് വാഹനം ഓടിച്ച പ്രതികള്‍ പെണ്‍കുട്ടിയെ മണിക്കൂറുകളോളം പീഡിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 3 മണിയോടെ പ്രതികള്‍ യുവതിയെ എസ്ജിഎം നഗറിനു സമീപം ആളൊഴിഞ്ഞ ഇടത്തേക്ക് വലിച്ചെറിഞ്ഞു. കടുത്ത തണുപ്പില്‍ ഒറ്റപ്പെട്ട പെണ്‍കുട്ടി സഹോദരിയെ സഹായത്തിനു വിളിക്കുകയും ബന്ധുക്കളെത്തി ആശുപത്രിയിലാക്കുകയുമായിരുന്നു.
തുടര്‍ന്നു കുടുംബം കോട്വാലി പൊലീസ് സ്റ്റേഷനിലെത്തി പരാതി റജിസ്റ്റര്‍ ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ചൊവ്വാഴ്ച രണ്ടു പ്രതികളെയും പിടികൂടി. വീഴ്ചയില്‍ പരുക്കേറ്റ യുവതിയുടെ മുഖത്ത് 12 തുന്നലുകളുണ്ട്. യുവതി ഇപ്പോള്‍ ഫരീദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.





