16
Jul 2026
Thu
16 Jul 2026 Thu
Woman hacked to death in KSRTC stand

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവതിയെ വെട്ടിക്കൊന്ന് യുവാവ്. കര്‍ണാടകയിലെ ബന്ദ്വാളില്‍ ബിസി റോഡിലെ കെഎസ്ആര്‍ടിസി പുതിയ സ്റ്റാന്‍ഡിലാണ് സംഭവം. 21കാരിയായ ലാവണ്യയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്ലഡ്ക്കയിലെ സ്വകാര്യ നഴ്‌സിങ് ഹോമില്‍ ജോലി ചെയ്യുകയായിരുന്നു ലാവണ്യ. ബെല്‍തങ്ങാടി സ്വദേശി ചേതനാണ് ലാവണ്യയെ വെട്ടിക്കൊന്നതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

അക്രമശേഷം ഇവിടെ നിന്നു കടന്നുകളഞ്ഞ യുവാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീ,്. കൊലപാതകകാരണം വ്യക്തമല്ല. ആയുധം ബാഗില്‍ ഒളിപ്പിച്ചെത്തിയ ചേതന്‍ ബസ് കാത്തുനിന്ന യുവതിയെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ALSO READ: കോഴിക്കോട്ട് വീട്ടില്‍ നിന്ന് മോഷ്ടിച്ച മൂന്നരപ്പവന്‍ സ്വര്‍ണം ചെടിച്ചട്ടിയില്‍ ഉപേക്ഷിച്ച് നല്ലവനായ കള്ളന്‍