15
May 2023
Tue
15 May 2023 Tue

കോഴിക്കോട്: ജില്ലയിൽ മൂന്നുകുട്ടികളുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടി. കൂരാച്ചുണ്ട് സ്വദേശിനിയായ ഇരുപത്തിയേഴുകാരി, ഇരുപത്തിയാറുകാരനൊപ്പമാണ് ഒളിച്ചോടിയത്. ഭർത്താവിന്റെ പരാതിയിൽ ഇന്നലെ രാവിലെ വൈത്തിരിയിൽ നിന്നാണ് ഇരുവരും പിടിയിലായത്. യുവതിയുടെ ഭർത്താവ് വിദേശത്താണ്. കഴിഞ്ഞ 4നാണ് യുവതിയെ കാണാതായത്. തുടർന്ന് കൂരാച്ചുണ്ട് പൊലീസ് കേസെടുത്തിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് യുവതിക്കെതിരെയും ഇതിനു പ്രേരണ നൽകിയതിനു കാമുകനെതിരെയുമാണ് കേസെടുത്തത്. സബ് ഇൻസ്‌പെക്ടർ അൻവർ ഷാ ആണ് കേസ് അന്വേഷിക്കുന്നത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. യുവതിക്ക് 12 വയസ്സിൽ താഴെ പ്രായമുള്ള മൂന്നുകുട്ടികളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>