തിരുവനന്തപുരം: തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്റ യുവതി പേവിഷ ബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്.
|
ഞായറാഴ്ച വൈകീട്ടാണ് യുവതി മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ. ഇന്നലെ രാത്രിയോടെയാണ് മരണ കാരണം വ്യക്തമായത്.
സഹോദരനൊപ്പം കൂട്ടിരിപ്പുകാരിയായി ഏഴാം തീയതിയാണ് യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിയത്. ഒന്‍പതാം തീയതിയോടെ യുവതി പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു. പിന്നാലെ യുവതിയെ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തില്‍ മാന്തിയിരുന്നുവെന്ന വിവരം സ്റ്റെഫിന ഡോക്ടര്‍മാരോട് പറയുന്നത്. നായയില്‍ നിന്നു പരിക്കേറ്റപ്പോള്‍ യുവതി ചികിത്സ തേടിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





