30
Jul 2024
Thu
30 Jul 2024 Thu
woman injured in lorry accident in kottayam

കോട്ടയത്ത് കാൽനടയാത്രികയുടെ കാലിലൂടെ ലോറി കയറി. ​അപകടത്തിൽ പാ​മ്പാ​ടി സ്വ​ദേ​ശിനി നി​ഷ​യ്ക്ക് ​ഗുരുതര പരിക്കേറ്റു. യുവതിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോ​ട്ട​യം ന​ഗ​ര​സ​ഭ ഓ​ഫിസി​നു മു​ന്നി​ൽ ആ​കാ​ശ​പ്പാ​ത​യ്ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ച് ക​ട​ന്ന നി​ഷ​ ശാ​സ്ത്രി റോ​ഡി​ലെ ബ​സ് സ്‌​റ്റോ​പ്പി​ലേ​ക്കു പോ​കുമ്പോഴായിരുന്നു തി​രു​ന​ക്ക​ര ഭാ​ഗ​ത്തു നി​ന്ന് എ​ത്തി​യ ലോ​റി ഇ​ടി​ച്ചു വീ​ഴ്ത്തിയത്. ലോ​റിയുടെ ചക്രം യുവതിയുടെ കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വ​തി അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ വീ​ണു കി​ട​ന്നു.