16
Apr 2023
Tue
16 Apr 2023 Tue

പട്‌ന: ബിഹാറിലെ പട്‌നയില്‍ പരിശോധനയ്‌ക്കെത്തിയ വനിതാ ഓഫീസറെ നിലത്തിട്ട് വലിച്ചിഴച്ചും മര്‍ദിച്ചും മണല്‍ മാഫിയാ സംഘം. മൈനിങ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥ ബിഹ്ത നഗരത്തിലാണ് മണല്‍ മാഫിയയുടെ ആക്രമണത്തിനിരയായത്. സംഭവത്തില്‍ 44 പേര്‍ അറസ്റ്റിലായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശോധനക്കെത്തിയ ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായി. 10- 15 പേരെയെങ്കിലും പുറത്തുവന്ന വീഡിയോയില്‍ കാണാം. അസഭ്യം പറഞ്ഞും കല്ലെറിഞ്ഞുമായിരുന്നു ആക്രമണം.

പ്രദേശത്ത് മണല്‍ ഖനനവുമായി ബന്ധപ്പെട്ട പരിശോധനക്കിടെ ഒരു സംഘം സാമൂഹിക വിരുദ്ധര്‍ ജില്ലാ മൈനിങ് ഓഫീസറെ ആക്രമിക്കുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും പാട്‌ന വെസ്റ്റ് എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക