കിടപ്പുരോഗിയായ ഭര്‍ത്താവിനെ കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ ശ്വാസംമുട്ടിച്ച് കൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ചന്ദ്രസെന്‍ രാംടികി(38)യാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ ദിശ രാംടികി(30)യാണ് കാമുകനായ ആസിഫ് ഇസ് ലാം അന്‍സാരി എന്ന രാജാബാബു ടൈരേവാലയ്‌ക്കൊപ്പം ചേര്‍ന്ന കിടപ്പുരോഗിയായ ചന്ദ്രസെന്നിനെ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിച്ചുകൊന്നത്.
|
13 വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളും ആറുവയസ്സുകാരനായ മകനുമുണ്ട്. രണ്ടുവര്‍ഷം മുമ്പ് പക്ഷാഘാതം വന്ന ചന്ദ്രസെന്‍ ശരീരം തളര്‍ന്ന് കിടപ്പിലായിരുന്നു.
വീടുകള്‍ തോറും വെള്ളക്കുപ്പികള്‍ വിറ്റായിരുന്നു ദിശ കുടുംബം പുലര്‍ത്തിയിരുന്നത്. ഇതിനിടെ മെക്കാനിക്കായ രാജാബാബുവുമായി പ്രണയത്തിലായി. ഇതറിഞ്ഞ ചന്ദ്രസെന്‍ ഇതേച്ചൊല്ലി ഭാര്യയുമായി വഴക്കായി. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ആഹാരം കഴിച്ച് ചന്ദ്രസെന്‍ ഉറക്കത്തിലായതോടെ ദിശ കാമുകനെ വിളിച്ചുവരുത്തി. തുടര്‍ന്ന് ചന്ദ്രസെന്നിന്റെ മുഖത്ത് തലയണ അമര്‍ത്തി കൊലപ്പടുത്തുകയായിരുന്നു. ദിശ കൊലപാതകത്തിനു കൂട്ടുനില്ക്കുകയും ചെയ്തു.
തുടര്‍ന്ന് ഭര്‍ത്താവിന്റേത് സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനും ദിശ ശ്രമിച്ചു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്നു വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. തുടര്‍ന്ന് യുവതിയെയും കാമുകനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ALSO READ: തളര്‍ന്നുകിടപ്പായ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചുകൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





