നേരില്‍ കണ്ടിട്ടില്ലാത്ത Online കാമുകന് ഭര്‍ത്താവറിയാതെ എട്ട് ലക്ഷം രൂപ കൊടുത്തു; ‘കാമുകന്‍’ മുങ്ങിയതോടെ പരാതിയുമായി കണ്ണൂരിലെ യുവതി
|
കണ്ണൂര്‍: ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത ഓണ്‍ലൈന്‍ കാമുകന് ഭര്‍ത്താവറിയാതെ എട്ട് ലക്ഷം രൂപ കൊടുത്ത് വഞ്ചിക്കപ്പെട്ട യുവതി ഒടുവില്‍ പരാതിയുമായി പോലീസിന് മുന്നില്‍. മൊറാഴ സ്വദേശിനിയായ 39 കാരിയാണ് പോലീസിനെ സമീപിച്ചത്. 2023 മെയ്മാസം മുതല്‍ നവംബര്‍ വരയുള്ള കാലയളവിലാണ് ഇത്രയും പണം തട്ടിയെടുത്തത്. ഭര്‍ത്താവും വീട്ടുകാരും അറിയാതെയാണ് വിവാഹസമയത്ത് തനിക്ക് ലഭിച്ച സ്വര്‍ണം പണയംവെച്ച് ഇവര്‍ യുവാവ് നല്‍കിയ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തത്. മടക്കിതരാമെന്ന ഉറപ്പിന്‍മേല്‍ നല്‍കിയ പണം തിരിച്ചുകിട്ടുകയോ ഫോണ്‍ വിളിച്ചാല്‍ എടുക്കുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായത്.
തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലിസ് വിശ്വാസ വഞ്ചനയ്ക്ക് കേസെടുത്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പത്തനംതിട്ട സ്വദേശിയായ ഹരി എന്നയാളുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





