കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ വീട്ടില്‍ പൂട്ടിയിട്ട് കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി ക്രൂരമായി പീഡിപ്പിച്ചു. കണ്ണൂര്‍ ഉളിക്കലില്‍ ആണ് സംഭവം. മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ പോലിസ് കേസെടുത്തു. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരെയുമാണ് പൊലീസ് കേസെടുത്തത്.
|
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദന് കാരണം. അഖിലും അമ്മ അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസമാണ് മര്‍ദിച്ചത്. ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്.
12 വര്‍ഷം മുമ്പാണ് ഇരുവരുടേയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവിന്റെ വീട് വിട്ടു. അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. എങ്കിലും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തുടര്‍ന്നു. ഇതിനിടെയാണ് യുവതിയെ അഖിലും അമ്മയും ചേര്‍ന്ന് പീഡിപ്പിച്ചത്. സാരമായി പരിക്കേറ്റ യുവതി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴുത്തില്‍ ബെല്‍റ്റ് കെണ്ട് മുറുക്കിയെന്നും ചെവിക്ക് തൊഴിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍. യുവതിയുടെ പരാതിയില്‍ ഉളിക്കല്‍ പൊലീസ് ആണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
Woman locked in house, tied a belt around her neck and brutally beaten


