ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് യാത്രിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് അപകടം. ഉപ്പുതറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. സ്വര്‍ണ ബസ്സില്‍ കയറിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
|
ബസില്‍ കയറിയ സ്വര്‍ണമ്മ ഡോറിനു സമീപമുള്ള തൂണില്‍ പിടിച്ചുനില്‍ക്കുകയായിരുന്നു. ബസ് വളവ് തിരിയുന്നതിനിടെ ബാലന്‍സ് നഷ്ടമായ സ്വര്‍ണമ്മ തുറന്നുപോയ ഡോറിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടകാരണം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


