കിടപ്പറ രംഗങ്ങൾ റെക്കോർഡ് ചെയ്ത് കംപ്യൂട്ടറിൽ സൂക്ഷിക്കുകയും ഇതു ഡിലീറ്റ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്ത കാമുകനെ മുൻ കാമുകന്റെ സഹായത്തോടെ തീയിട്ടുകൊന്നതിന് കാമുകി അറസ്റ്റിലായത് കഴിഞ്ഞദിവസമാണ്. യുപിഎസ് സി പരീക്ഷയ്ക്കായി തയ്യാറെടുത്തിരുന്ന രാം കേഷ് മീണ(32)യാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അപ്പാർട്ട്മെൻ്റിൽ നിന്ന് പ്രതികൾ എടുത്തുകൊണ്ടുപോയ ഹാർഡ് ഡിസ്ക് പോലീസ് പരിശോധിച്ചപ്പോഴാണ് കാമുകിയായ അമൃത ചൗഹാനു പുറമേ 15 സ്ത്രീകളുടെ കൂടെ നഗ്നചിത്രങ്ങളും വീഡിയോകളും ഉള്ളതായി പോലീസ് കണ്ടെത്തിയത്. സ്ത്രീകൾ അറിയാതെ രഹസ്യമായി പകർത്തിയ ദൃശ്യങ്ങളാണ് ഇവയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
|
ഒക്ടോബർ ആറിനാണ് രാം കേഷ് മീണയുടെ അപ്പാർട്ട്മെന്റിന് തീപിടിച്ചത്. പാചകവാതകവും എസിയും പൊട്ടിച്ചെറിച്ചാണ് അപ്പാർട്ട്മെന്റിന് തീപിടിച്ചതെന്നാണ് പോലീസ് ആദ്യഘട്ടത്തിൽ കരുതിയതെങ്കിലും കൂടുതൽ അന്വേഷണത്തിൽ അസ്വാഭാവികത കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് രാം കേഷിന്റ് ലിവ് ഇൻ പങ്കാളിയും ഫോറൻസിക് സയൻസ് വിദ്യാർഥിനിയുമായ അമൃത് ചൗഹാൻ, യുവതിയുടെ മുൻ കാമുകൻ സുമിത് കശ്യപ്, ഇരുവരുടെയും പൊതു സുഹൃത്ത് സന്ദീപ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒക്ടോബർ അഞ്ചിന് രാത്രി സുമിതും സന്ദീപും ചേർന്ന് രാം കേഷിനെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ചുകൊല്ലുകയും ചെയ്തു. ഇതിനു ശേഷം എണ്ണയും നെയ്യും വൈനും ശരീരത്തിലൊഴിക്കുകയും പാചക വാതക സിലിണ്ടർ മൃതദേഹത്തിനു സമീപത്തുകൊണ്ടു വന്ന ശേഷം വാതകം പ്രതികൾ തുറന്നുവിടുകയും ചെയ്തു. തുടർന്ന് രാം കേഷിന്റെ രണ്ട് ലാപ് ടോപ്പുകളും പ്രതികൾ എടുത്തു. മുറിക്കു പുറത്തിറങ്ങിയ ശേഷം ലൈറ്റർ കത്തിച്ചുവച്ച പ്രതികൾ രക്ഷപ്പെട്ടു. ഇതിനു പിന്നാലെ തീ പടർന്നുപിടിക്കുകയും പാചകവാതകം പൊട്ടിത്തെറിക്കുകയും ചെയ്തു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിൽ നിന്ന് മുഖം മറിച്ച രണ്ട് പുരുഷന്മാരും അമൃതയും ഇറങ്ങിപ്പോവുന്നത് കണ്ടതോടെയാണ് ദുരൂഹത വർധിച്ചതും കൊലപാതകത്തിന്റെ ചുരുളഴിയാൻ സഹായകമായതും.
ALSO READ:കിടപ്പറ ദൃശ്യങ്ങൾ പകർത്തിസൂക്ഷിച്ച കാമുകനെ മുൻ കാമുകന്റെ സഹായത്തോടെ തീയിട്ടുകൊന്ന യുവതി പിടിയിൽ





