22
Jul 2025
Sun
22 Jul 2025 Sun
woman police officer bitten by snake during duty at secretariat

സെക്രട്ടേറിയറ്റിലെ രാത്രി ഡ്യൂട്ടിക്കിടെ പോലീസുകാരിയെ പാമ്പ് കടിച്ചു. കഴിഞ്ഞ ദിവസം രാത്രി സെക്രട്ടേറിയറ്റ് വളപ്പില്‍വച്ചാണ് സംഭവം. ആശ സമരപ്പന്തലിന് പിറകില്‍ സുരക്ഷാ ഡ്യൂട്ടിക്കെത്തിയതായിരുന്നു ഉദ്യോഗസ്ഥ. ഉടന്‍ തന്നെ പോലീസുകാരിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശമാരുടെ സമരം നടക്കുന്നതിനാല്‍ 10 വനിതാ പോലീസുകാരെ സെക്രട്ടേറിയറ്റില്‍ ദിവസവും രാത്രി ഡ്യൂട്ടിക്കിടാറുണ്ട്. 8 പേര്‍ക്ക് സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിന് സമീപവും രണ്ടുപേര്‍ക്ക് സെക്രട്ടേറിയറ്റ് വളപ്പിനകത്തുമാണ് ഡ്യൂട്ടി.

ALSO READ: പാമ്പ് കടിയേറ്റ് യുവതി മരിച്ചു