24
Mar 2025
Fri
24 Mar 2025 Fri

കൊച്ചി: കാമുകിക്കൊപ്പമുള്ള സെല്‍ഫി മൊബൈലില്‍ കണ്ടതിനെത്തുടര്‍ന്ന് എറണാകുളത്ത് ഭര്‍ത്താവിന്റെ ദേഹത്ത് യുവതി തിളച്ച എണ്ണയൊഴിച്ചു. പെണ്‍സുഹൃത്തുമായുള്ള ഫോട്ടോ ഫോണില്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. വെങ്ങോല സ്വദേശി മുഹമ്മദ് ഹാരിസിനാണ് പൊള്ളലേറ്റത്. ഇയാളെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ മുറിയിലിരുന്ന് ഫോണില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു മുഹമ്മദ് ഹാരിസ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഭാര്യ ആദില തിളച്ച എണ്ണയെടുത്ത് കൊണ്ടുവന്ന് ഹാരിസിന്റെ ദേഹത്ത് ഒഴിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹാരിസിന്റെ കൈകളിലും നെഞ്ചിലും പുറത്തും തുടയിലുമടക്കം പൊള്ളലേറ്റു. സംഭവത്തില്‍ ഹാരിസിന്റെ പരാതിയില്‍ ബിഎന്‍സ് 124(1) വകുപ്പ് പ്രകാരം ഭാര്യ മാറമ്പിള്ളി സ്വദേശിനി ആദിലയ്‌ക്കെതിരെ പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.