04
Jan 2024
Mon
04 Jan 2024 Mon

അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍; പ്രതി എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണംചെയ്യുന്നയാള്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: അമൃത എക്‌സ്പ്രസില്‍ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ഇരിങ്ങല്‍ സ്വദേശി അഭിലാഷ് ആണ് അറസ്റ്റിലായത്. മധുരയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന അമൃത എക്‌സ്പ്രസില്‍ യാത്ര ചെയ്യവെ ശനിയാഴ്ച്ച വൈകിട്ട് ട്രെയിന്‍ കോട്ടയം വിട്ടപ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശിനിയായ ഇരുപത്തിനാലുകാരിയോട് ജനറല്‍ കമ്പാര്‍ട്ടുമെന്റില്‍വച്ച് പ്രതി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

തുടര്‍ന്ന് യുവതി കായംകുളം റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പിന്നാലെ കോട്ടയം റെയില്‍വെ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളത്തെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിലേക്ക് ജോലിക്കാരെ വിതരണംചെയ്യുന്നയാളാണ് അഭിലാഷ്. റെയില്‍വേ എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക