30
Aug 2023
Thu
30 Aug 2023 Thu

ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യ തന്റെ സഹോദരിയെ വെടിവച്ചു. സോനുവെന്ന 30കാരിയാണ് തന്റെ സഹോദരിയായ സുമൈലയെ വെടിവച്ചത്. മുഖത്തു വെടിയേറ്റ യുവതിയുടെ തലയ്ക്ക് തോക്കിന് ഇടിക്കുകയും ചെയ്താണ് സോനു കലിപ്പ് തീര്‍ത്തത്. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച വൈകീട്ടാണ് സംഭവം. ആക്രമണത്തിനിരയായ സുമൈല പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. നാടന്‍തോക്കിനാണ് സോനു സുമൈലയെ വെടിവച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന്് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ സുമൈല ആശുപത്രിയില്‍ ചികില്‍സ തേടി.