23
Dec 2025
Sat
23 Dec 2025 Sat
woman staff dies in accident in Printing press

പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി ജീവനക്കാരി മരിച്ചു. തിരുവനന്തപുരം അയിരൂരില്‍ ആണ് സംഭവം. വര്‍ക്കല ചെറുകുന്നം സ്വദേശി മീന(55)ആണ് മരിച്ചത്. അയിരൂരിലെ പൂര്‍ണ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് ഹൗസ് ജീവനക്കാരിയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജോലിക്കിടെ മീനയുടെ സാരി യന്ത്രത്തില്‍ കുടുങ്ങുകയും വസ്ത്രം വലിഞ്ഞുമുറുകി ശ്വാസം കിട്ടാതെ മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ചേര്‍ന്ന് മീനയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ALSO READ: തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്തിട്ടും മുര്‍ഷിദാബാദില്‍ ബാബരി മാതൃകയില്‍ മസ്ജിദ് പണിയാനുള്ള നീക്കവുമായി ഹുമയൂര്‍ കബീര്‍ എംഎല്‍എ; മേഖലയില്‍ കനത്ത സുരക്ഷ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക