02
Nov 2025
Sat
02 Nov 2025 Sat
woman throws chilli powder in to jewellery owner then she gets slapped for 20 times in 25 seconds

ജ്വല്ലറി ഉടമയ്ക്കു നേരെ മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച നടത്താനുള്ള യുവതിയുടെ ശ്രമം പരാജയപ്പെട്ടു. മുളകുപൊടിയെറിഞ്ഞ കൈയില്‍ പിടിച്ച് തലയ്ക്ക് പൊതിരെ തല്ലി ജ്വല്ലറിയുടമ. 25 സെക്കന്‍ഡിനുള്ളില്‍ ഇരുപതോളം അടിയാണ് യുവതിക്കേറ്റത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നവംബര്‍ മൂന്നിന് ഉച്ചയ്ക്ക് 12.30നാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഭരണം വാങ്ങാനെന്ന വ്യാജേന ഷാളുകൊണ്ട് മുഖം മറച്ച് കടയിലെത്തിയ യുവതി കൗണ്ടറിലിരുന്ന ആളുടെ കണ്ണിലേക്ക് മുളകുപൊടിയെറിയുകയായിരുന്നു. എന്നാല്‍ മുളകുപൊടി കണ്ണില്‍ കൊള്ളാതിരുന്നതോടെ കടയുടമ യുവതിയുടെ ഒരു കൈയില്‍ പിടിച്ച ശേഷം മറുകൈ കൊണ്ട് നിരന്തരം അടിക്കുകയായിരുന്നു. ഇതിനു ശേഷം യുവതിയെ കടയുടെ പുറത്തേക്ക് വലിച്ചിഴച്ചു. ഇതിനകം അടിയേറ്റ് യുവതി ക്ഷീണിതയായിരുന്നു. അടികൊടുത്ത ശേഷം കടയുടമ യുവതിയെ വെറുതെവിടുകയും ചെയ്തു.

അതേസമയം കടയുടമ പരാതി നല്‍കാന്‍ വിസമ്മതിച്ചുവെന്നു പോലീസ് പറഞ്ഞു. കടയില്‍ നിന്നുള്ള സിസിടിവി ദൃശ്യം ശേഖരിച്ച പോലീസ് യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ്.

ALSO READ:സ്‌കൂട്ടര്‍ ടോറസ് ലോറിക്കടിയില്‍ പെട്ട് ബാങ്ക് മാനേജര്‍ മരിച്ചു