29
Jun 2026
Sun
29 Jun 2026 Sun
woman trainee pilot hits helicopter spinning propeller

ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങവെ പ്രൊപ്പല്ലര്‍ കൊണ്ട് വനിതാ ട്രെയ്‌നി പൈലറ്റിന് ഗുരുതര പരിക്ക്. കാണ്‍പൂര്‍ പരിശീലന കേന്ദ്രത്തിലാണ് സംഭവം. രാത്രിയിലെ പരിശീലന പറക്കലിനു ശേഷം കേന്ദ്രത്തില്‍ ഹെലികോപ്റ്റര്‍ ഇറക്കിയ ശേഷം പുറത്തിറങ്ങുമ്പോഴായിരുന്നു വനിതാ പൈലറ്റിന്റെ പിന്‍വശത്തിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പൈലറ്റിനെ ആശുപത്രിയില്‍പ ്‌രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരിശീലകനൊപ്പമാണ് വനിതാ പൈലറ്റ് വെള്ളി രാത്രി 11.15ഓടെ പരിശീലന കേന്ദ്രത്തില്‍ തിരിച്ചിറങ്ങിയതെന്ന് വ്യോമയാന അതോറിറ്റി അറിയിച്ചു. എന്‍ജിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് വനിതാ പൈലറ്റ് പുറത്തിറങ്ങിയത്. ഈ സമയം പ്രൊപ്പെല്ലര്‍ ഇവരുടെ ശരീരത്തിന്റെ പിന്നില്‍ കൊള്ളുകയായിരുന്നു.

ALSO READ: മുഹര്‍റം ഘോഷയാത്രക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ 14900 വിഷ ഗുളികകളുമായി യുവാവ് പിടിയില്‍