മുഹര്‍റം ഘോഷയാത്രക്കാരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിഷ ഗുളികകളുമായി യുവാവ് പിടിയില്‍. മുംബൈയിലാണ് സംഭവം. ഫയാസ് പ്രേംജിയാണ് പിടിയിലായത്. ഇയാള്‍ തയ്യാറാക്കിയ കാപ്‌സ്യൂളുകള്‍ കഴിച്ച നിരവധി പേര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രേംജിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് കാപ്‌സ്യൂളുകള്‍ക്കുള്ളില്‍ എലിവിഷം നിറച്ചു നല്‍കുകയായിരുന്നുവെന്ന് പ്രേംജി വെളിപ്പെടുത്തിയത്. ആയിരക്കണക്കിന് കാംപ്യൂളുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
|
വേദനസംഹാരിയെന്നും പ്രതിരോധ മരുന്നെന്നും പറഞ്ഞാണ് ഇയാള്‍ കാപ്‌സ്യൂളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കിടയില്‍ വിതരണം ചെയ്തത്. ഇവ കഴിച്ച 11 പേര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു. എലിവിഷത്തിനൊപ്പം സിങ്ക് ഫോസ്‌ഫൈഡും കാപസ്യൂളില്‍ കലര്‍ത്തിയിരുന്നുവെന്ന് ഡിസിപി ജയന്ത് മീണ പറഞ്ഞു. 14900 കാപ്‌സ്യൂളുകളാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. 30000 കാലി കാപ്‌സ്യൂളുകളും 50 കിലോഗ്രാം സിങ് ഫോസ്ഫറസുമാണ് ഇയാള്‍ ഓര്‍ഡര്‍ ചെയ്തുവരുത്തിയത്. അതില്‍ പതിനയ്യായിരത്തോളം കാപ്‌സ്യൂളുകളില്‍ ഇയാള്‍ വിഷം നിറയ്ക്കുകയും ചെയ്തുവെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു.
ALSO READ: പാലക്കാട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി




