30
Jul 2023
Sat
30 Jul 2023 Sat

കൊച്ചി: എറണാകുളം അങ്കമാലി മൂര്‍ക്കന്നൂരിലെ എംഎജിജെ ആശുപത്രിയില്‍ യുവതി കുത്തേറ്റു മരിച്ചു. തുറവൂര്‍ സ്വദേശി ലിജിയെന്ന സ്ത്രീയാണു കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. രോഗിയായ അമ്മയ്ക്കു കൂട്ടിരിപ്പിനെത്തിയതായിരുന്നു ലിജി. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷാണ് കൃത്യം നടത്തിയതെന്നു പൊലീസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിജിയും മഹേഷും നേരത്തെ സുഹൃത്താക്കളായിരുന്നു. ഉച്ചയോടെയാണ് മഹേഷ് ആശുപത്രിയിലെത്തിയത്. അവിടെവച്ച് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പിന്നാലെ കൈയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് ലിജിയെ കുത്തുകയുമായിരുന്നു.

ലിജി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അങ്കമാലി പൊലീസ് മഹേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.