25
Mar 2023
Sat
25 Mar 2023 Sat

കമ്പംമെട്ട്: യുവതിയെ പുരയിടത്തിലെ ജലസംഭരണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഇടുക്കി കമ്പംമെട്ട് ചെന്നാക്കുളം പടിയറമാവ് സുനിലിന്റെ ഭാര്യ സുമിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച് ഉച്ചയ്ക്ക് ശേഷം കൃഷിയിടത്തിലേക്ക് പോയ സുമിയെ കാണാതാവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാവാതെ വന്നതോടെ പുരയിടത്തിലെ ജലസംഭരണിയില്‍ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.