ഹർഷിനയുടെ നീതിക്കായി ഒന്നും ചെയ്യാതെ അവരുടെ സമരത്തെ അപലപിക്കുന്ന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പരിഹാസ്യപ്രസ്താവന ഉടൻ പിൻവലിക്കണമെന്നും ഹർഷിനയോട് മാപ്പു പറയണമെന്നും വെൽഫെയർ പാർട്ടി കോർപറേഷൻ കമ്മിറ്റി പ്രസിഡൻറ് എം.എ ഖയ്യൂം അഭിപ്രായപ്പെട്ടു. പാർട്ടി കോഴിക്കോട് കോർപ്പറേഷൻ കമ്മറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
|
സർക്കാർ സംവിധാനമായ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ചികിൽസതേടിയതുകൊണ്ടുണ്ടായ ചികിൽസാപ്പിഴവാണ് ഹർഷിനയുടെ ആരോഗ്യ ജീവിതം നഷ്ടപ്പെടുത്തിയത്. വിലപ്പെട്ട ആറു വർഷങ്ങളായി അവരനുഭവിക്കുന്ന വേദനകളെയും നീതി തേടിയുള്ള പോരാട്ടത്തെയും കമ്മീഷൻ അധ്യക്ഷ സതീദേവി പുഛിക്കുന്നത് മനുഷ്യാവകാശങ്ങളോടും സ്ത്രീത്വത്തോടുമുള്ളഅവഹേളനമാണ്.
വനിതാകമ്മീഷൻ അധ്യക്ഷ എന്ന പദവിക്കു നിരക്കാത്ത പ്രസ്താവനകൊണ്ട് സ്വയം അയോഗ്യയായിത്തീർന്ന അവർ വിലകുറഞ്ഞ രാഷ്ട്രീയത്തിന് കമ്മീഷനെ വേദിയാക്കരുതെന്നും കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സജീർ ടി സി , സുഫീറാ എരം മംഗലം, സമീർ മീഞ്ചന്ത സംസാരിച്ചു.


