22
Oct 2023
Thu
22 Oct 2023 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂനെ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. ബംഗ്ലാദേശിനെതിരെ പന്തെറിയുന്നതിനിടെ പരിക്കേറ്റ താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് സൂചന. 9ാം ഓവറിലായിരുന്നു താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ ലിറ്റണ്‍ ദാസിന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. കാലിനു പരുക്കേറ്റ താരം മൂന്ന് പന്ത് മാത്രമെറിഞ്ഞ് മടങ്ങി. വിരാട് കോലിയാണ് ഓവറിലെ ബാക്കിയുള്ള പന്തുകള്‍ എറിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആദ്യം ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തിട്ടുണ്ട്. തന്‍സിദ് ഹസന്‍ (51), ലിറ്റണ്‍ ദാസ് (66) എന്നിവരാണ് ബംഗ്ലാദേശിനായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്.