02
Jun 2024
Wed
02 Jun 2024 Wed

ലോകത്ത് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഒന്നടങ്കം യോജിച്ച കാര്യം ആണ്, pornography Content തടയുക എന്നത്. ഫെയ്സ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവ ഒന്നും അശ്ലീല ഉള്ളടക്കം ഉള്ള സന്ദേശം പ്രമോട്ട് ചെയ്യാറില്ല. എന്നാല് അതിനു വിപരീതം ആയിരിക്കുക ആണ് ട്വിറ്റർ എന്ന എക്സ്. Porn videos ഷെയര് ചെയ്യാമെന്ന് കമ്പനി അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇലോണ്‍ മസ്‌കിന്റെ വരവോടെ ആണ് എക്സ് അതിൻ്റെ കണ്ടന്റ് മോഡറേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയത്.

പുതിയ മാറ്റം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പ്രായപൂര്‍ത്തിയായവര്‍ക്ക് അനുയോജ്യമായ അഡള്‍ട്ട് ഉള്ളടക്കങ്ങളും ഗ്രാഫിക് ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്യാനാവും.

ലൈംഗികത വിഷയമായി വരുന്ന ഉള്ളടക്കങ്ങളാണ് അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ എന്നറിയപ്പെടുന്നത്. അക്രമം, അപകടങ്ങള്‍, ക്രൂരമായ ദൃശ്യങ്ങള്‍ പോലുള്ളവ ഉള്‍പ്പെടുന്നവയാണ് ഗ്രാഫിക് ഉള്ളടക്കങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുന്നത്. നേരത്തെ തന്നെ എക്‌സില്‍ അഡള്‍ട്ട് ഉള്ളടക്കങ്ങള്‍ പോസ്റ്റ് ചെയ്യാൻ വിലക്ക് ഉണ്ടായിരുന്നില്ല. എന്നാല് ഇപ്പോള് അതിനു ഔദ്യോഗികമായി അംഗീകാരം നൽകിയിരിക്കുക ആണ് എക്സ്.

സമ്മതത്തോടെ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ലൈംഗികത വിഷയമായിവരുന്ന ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനും കാണാനും ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്ന് കമ്പനിയുടെ സപ്പോര്‍ട്ട് പേജിലെ അഡള്‍ട്ട് കണ്ടന്റ് പോളിസിയില്‍ പറയുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക