07
Apr 2023
Tue
07 Apr 2023 Tue

ലഖ്‌നോ: ഒരു മാഫിയകള്‍ക്കും ഉത്തര്‍പ്രദേശിനെ ഭീഷണിപ്പെടുത്താനാകില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗുണ്ടാനേതാവും മുന്‍ എംപിയുമായ ആതിഖ് അഹ്മദിന്റെയും സഹോദരന്‍ അഷ്‌റഫിന്റെ കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനം. സംസ്ഥാനത്തുള്ള ആരെയും ഇപ്പോള്‍ മാഫിയകള്‍ക്ക് ഭീഷണിപ്പെടുത്താനാകില്ല. നേരത്തെ യു.പിക്ക് ഭീഷണിയായിരുന്നവര്‍ക്ക് ഇപ്പോള്‍ യു.പിയാണ് ഭീഷണി ഉയര്‍ത്തുന്നത്. 2017 ന് മുമ്പ് സംസ്ഥാനത്തെ ക്രമസമാധാന പാലനം ശരിയായ രീതിയിലായിരുന്നില്ല. അതിനു ശേഷം സംസ്ഥാനത്ത് നിയമ വാഴ്ചയുണ്ടായി. 2017 മുതല്‍ 2023 വരെ യു.പിയില്‍ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. കര്‍ഫ്യൂവിന്റെ ആവശ്യവും വന്നിട്ടില്ല- യോഗി ആദിത്യനാഥ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക