25
Dec 2024
Thu
25 Dec 2024 Thu
apply for barbershop renovation funding.

കേരളത്തില്‍ പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴിലിടം നവീകരിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം ലഭ്യമാക്കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കരുത്. 60 വയസ്സുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ജനുവരി 10 നകം സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.egratnz.kerala.gov.in

 www.bcdd.kerala.gov.in
കൊല്ലം മേഖലാ ഓഫീസ് – 0474 2914417.

എറണാകുളം മേഖലാ ഓഫീസ് – 0484 2429130.

പാലക്കാട് മേഖലാ ഓഫീസ് – 0491 2505663.

കോഴിക്കോട് മേഖലാ ഓഫീസ് – 0495 2377786.

You can apply for barbershop renovation funding.