17
Mar 2025
Thu
17 Mar 2025 Thu
MARGADEEPAM SCHOLARSHIP

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം തരം മുതല്‍ എട്ടാം തരം വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗദീപം സ്‌കോളര്‍ഷിപ്പിന് മറ്റന്നാള്‍ വരെ അപേക്ഷിക്കാം. കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ (എല്ലാ മതവിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് 5 മണി വരെ സ്വീകരിക്കും. നേരത്തെ കാലാവധി തീര്‍ന്നെങ്കിലും വീണ്ടും സമയപരിധി നീട്ടുകയായിരുന്നു.
വെബ്‌സൈറ്റില്‍ ലഭ്യമാകുന്ന അപേക്ഷ ഫോം സ്ഥാപനമേധാവി ഡൗണ്‍ലോഡ് ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കേണ്ടതും വിദ്യാര്‍ഥികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ മാര്‍ഗദീപം പോര്‍ട്ടലില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതുമാണ്.
വിദ്യാര്‍ഥികളില്‍ നിന്നും മതിയായ എല്ലാ രേഖകളും (വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാറിന്റെ പകര്‍പ്പ്), ബാധകമെങ്കില്‍ ഭിന്നശേഷി സര്‍ട്ടഫിക്കറ്റ് (40 ശതമാനവും അതിനു മുകളിലും വൈകല്യമുള്ള വിഭാഗം), പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ (സ്‌പോര്‍ട്‌സ്/ കല/ ശാസ്ത്രം/ ഗണിതം) സര്‍ട്ടിഫിക്കറ്റ്, അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്തി സ്ഥാപനത്തില്‍ സൂക്ഷിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

* കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

* 1,500 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.

* കുടുംബ വാര്‍ഷികവരുമാനം 2,50,000 രൂപയില്‍ കവിയാന്‍ പാടില്ല.

* 30 ശതമാനം സ്‌കോളര്‍ഷിപ്പ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.

* പെണ്‍കുട്ടികളുടെ അഭാവത്തില്‍ ആണ്‍കുട്ടികളെ പരിഗണിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2300524, 04712302090, 04712300523.

വെബ്‌സൈറ്റ്: https://margadeepam.kerala.gov.in

you can apply for Margadeepam Scholarship till the day after tomorrow